Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harvest Festival

America

ഹൂ​സ്റ്റ​ണി​ൽ ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​വും മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന പെ​രു​ന്നാ​ളും

ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ 2026 ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​വും മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന പെ​രു​ന്നാ​ളും ജൂ​ൺ 28 മു​ത​ൽ ജൂ​ലൈ അ​ഞ്ച് വ​രെ ന​ട​ക്കും.

ജൂ​ൺ 28ന് ​ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ജൂ​ലൈ അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളോ​ടും കൂ​ടി സ​മാ​പി​ക്കും. ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ഈ ​അ​വ​സ​ര​ത്തി​ൽ ഭ​ക്തി​പൂ​ർ​വം ആ​ച​രി​ക്കും.

ജൂ​ൺ 28 - ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​പെ​രു​ന്നാ​ൾ

28ന് രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കൊ​ടി​യേ​റ്റും വി​ള​വെ​ടു​പ്പ് ലേ​ലം (Harvest Auction) എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​പെ​രു​ന്നാ​ൾ ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

"നി​ന്‍റെ സ​മ്പ​ത്തു​കൊ​ണ്ടും നി​ന്‍റെ സ​ക​ല​വി​ള​വി​ന്‍റെ​യും ആ​ദ്യ​ഫ​ല​ങ്ങ​ളാ​ലും യ​ഹോ​വ​യെ മാ​നി​ക്ക' (സ​ദൃ​ശ​വാ​ക്യ​ങ്ങ​ൾ 3:9) എ​ന്ന തി​രു​വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി ദൈ​വ​ത്തി​ന് ന​ന്ദി അ​ർ​പ്പി​ക്കു​ന്ന ആ​ത്മീ​യ ആ​ഘോ​ഷ​മാ​യാ​ണ് ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​പെ​രു​ന്നാ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജൂ​ലൈ മൂ​ന്ന് - മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന

വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യ ന​മ​സ്കാ​ര​ത്തോ​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

ജൂ​ലൈ നാ​ലി​ന് - കു​ടും​ബ​സം​ഗ​മ​വും ബ​സാ​റും

രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വാ​ർ​ഷി​ക ബ​സാ​ർ, എം​എം​വി​എ​സ്, സ​ൺ​ഡേ സ്കൂ​ൾ, എം​ജി​ഒ​സി​എ​സ്എം. ഒ​സി​വൈ​എം, ഫോ​ക്ക​സ്, പ്ര​യ​ർ ഗ്രൂ​പ്പ്, തു​ട​ങ്ങി വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ൾ ഒ​രു​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ത​ഭ​ക്ഷ​ണം, കു​ട്ടി​ക​ളു​ടെ വി​നോ​ദ​പ​രി​പാ​ടി​ക​ൾ, ഫു​ഡ് സ്റ്റാ​ളു​ക​ൾ, വ്യാ​പാ​ര സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത ആ​യി​രി​ക്കും.

വൈ​കുന്നേരം ആറിന് ​സ​ന്ധ്യ ന​മ​സ്കാ​രം, ഹൂ​സ്റ്റ​ൺ വൈ​ദീ​ക സം​ഘ​ത്തി​ന്‍റെ ഗാ​ന​ശു​ശ്രൂ​ഷ, പ്ര​ഭാ​ഷ​ണം, റാ​സ, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

ജൂ​ലൈ അഞ്ച് - മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ ദു​ക്റോ​നോ പെ​രു​ന്നാ​ൾ ദി​നം

രാ​വി​ലെ എട്ടിന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വ​ഹി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.

തു​ട​ർ​ന്ന് 11ന് ​ഈ വ​ർ​ഷം ഗ്രാ​ജ്‌വു​റ്റ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ​യും 90 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ക്കും. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ത്മീ​യ​ത​യും ന​സ്രാ​ണി പാ​ര​മ്പ​ര്യ​വും സ​മൂ​ഹ​സൗ​ഹൃ​ദ​വും ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു.

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ വി​കാ​രി റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, സ​ഹ​വി​കാ​രി​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം, റ​വ. ഫാ. ​ടെ​ജി എ​ബ്ര​ഹാം, ട്ര​സ്റ്റി ​തോ​മ​സ് പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ​മ​നോ​ജ് മാ​ത്യു, മാ​നേ​ജിംഗ് ക​മ്മി​റ്റി, വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ൾ, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ ജി​ജോ കാ​വ​നാ​ൽ, മ​ത്താ​യി കു​ര്യ​ൻ, വി​നു കു​ര്യ​ൻ, പോ​ൾ വ​ർഗീസ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു.

വിലാസം: St. Thomas Orthodox Cathedral 2411 5th Street, Stafford, Texas 77477.

NRI

സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ൾ 17ന്

കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​എ​സ്ഐ ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ൾ ഈ ​മാ​സം 17ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ എ​ൻ​ഇ​സി​കെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. സ​മ​ർ​പ്പ​ണ​ശു​ശ്രൂ​ഷ​യോ​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​നു ആ​രം​ഭ​മാ​കും.

ക്രി​സ്തീ​യ ഗാ​ന ര​ച​യി​താ​വും ഡിഎ​സ്എം​സി മു​ൻ ഡ​യ​റ​ക്ട​റു​മാ​യ റ​വ. സാ​ജ​ൻ പി. ​മാ​ത്യു ആ​ദ്യ ഫ​ല പെ​രു​ന്നാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി ഹ​രീ​ത്ത് ഖേ​ത്ത​ൻ ഉ​ൾ​പ്പെ​ടെ കു​വൈ​റ്റി​ലെ വി​വി​ധ ആ​ധ്യാ​ത്മി​ക സാ​മൂ​ഹി​ക നേ​താ​ക്ക​ന്മാ​ർ പ​ങ്കെ​ടു​ക്കും. 

റ​വ. സി.എം. ഈ​പ്പ​ൻ അധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​നോ​ദ് കു​ര്യ​ൻ, ജോ​ൺ​സ​ൺ വ​ർ​ഗീ​സ്, ഫി​ൽ​ജി ജേ​ക്ക​ബ്, തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്നു. ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ൽ 30 വ്യ​ത്യ​സ്ത ഭ​ക്ഷ​ണ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കും. 

വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും വി​വി​ധ ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ളു​ടെ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ ഗാ​ന​ശു​ശ്രൂ​ഷ​ക​ളും ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

NRI

അ​ൽ ഐ​ൻ മാ​ർ​ത്തോ​മ്മാ കൊ​യ്ത്തു​ത്സ​വം 17ന്

അ​ൽ ഐ​ൻ: അ​ൽ ഐ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 2025-26 വ​ർ​ഷ​ത്തെ കൊ​യ്ത്തു​ത്സ​വം ഈ ​മാ​സം 17ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ മെ​സി​യാ​ദി​ലു​ള്ള മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. കൊ​യ്ത്തു​ത്സ​വ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം അ​ടൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ്. റ​വ. മാ​ത്യൂ​സ് മാ​ർ സെ​റാ​ഫീം എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു.

നി​സാം കാ​ലി​ക്ക​റ്റ് ആ​ൻ​ഡ് ടീം ​ഒ​രു​ക്കു​ന്ന മെ​ഗാ ഷോ, ​സെ​ന്‍റ് ജോ​ർ​ജ്ജ് യാ​ക്കോ​ബാ​യ ച​ർ​ച്ച് ടീ​മി​ന്‍റെ നാ​ട​കം, ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

കൂ​ടാ​തെ നാ​ട​ൻ ഭ​ക്ഷ​ണ ശാ​ല​ക​ൾ, ത​ട്ടു​ക​ട​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ലേ​ലം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഗെ​യിം​സ് എ​ന്നി​വ​യും കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ട​വ​ക വി​കാ​രി റ​വ. അ​നീ​ഷ് പി. ​അ​ല​ക്സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ടി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ബി​ജു ജോ​ർ​ജ്, ഫി​നാ​ൻ​സ് ട്ര​സ്റ്റി​യും ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ എ​ബ്ര​ഹാം മാ​മ്മ​ൻ, അ​ക്കൗ​ണ്ട്സ് ട്ര​സ്റ്റി​യും കൂ​പ്പ​ൺ ക​ൺ​വീ​ന​റു​മാ​യ ബി​ജി പി. ​കു​ര്യ​ൻ, വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ തോ​മ​സ് പി. ​ഐ​പ്പ് (സ്പോ​ൺ​സ​ർ​ഷി​പ്പ്), ബീ​ന സാം ​ജോ​ർ​ജ് (പ്രോ​ഗ്രാം), തോ​മ​സ് വ​ർ​ഗീ​സ് (സ​ന്തോ​ഷ്) & വ​ൽ​സ സ്ക​റി​യ (ഫു​ഡ്), ബ്ലൂ​സി സാം​സ​ൺ (റി​സ​പ്ഷ​ൻ), തോ​മ​സ് ജേ​ക്ക​ബ് (വെ​ന്യൂ), സ​ന്തോ​ഷ് മാ​മ്മ​ൻ (ലൈ​റ്റ്സ് & സൗ​ണ്ട്സ്), ഷാ​രോ​ൺ ലി​ജു (ഗെ​യിം​സ്), സൂ​സ​ൻ ബാ​ബു (മെ​ഡി​ക്ക​ൽ എ​യ്ഡ്), ലി​ജു ഉ​മ്മ​ൻ (ഫ​സ്റ്റ് ഫ്രൂ​ട്ട്), ജി​ജു എ​ബ്ര​ഹാം (സെ​ക്യൂ​രി​റ്റി & ര​ജി​സ്ട്രേ​ഷ​ൻ), അ​നീ​ഷ് സം​ബാ​ഷ് ജേ​ക്ക​ബ് (പ​ബ്ലി​സി​റ്റി) എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

NRI

അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക കൊ​യ്ത്തു​ത്സ​വം ഞാ​യ​റാ​ഴ്ച

അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഒ​രു​ക്കു​ന്ന കൊ​യ്ത്തു​ത്സ​വം ഞാ​യ​റാ​ഴ്ച മു​സ​ഫ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ആ​രാ​ധ​ന​യ്ക്കും ആ​ദ്യ​ഫ​ല സ​മ​ർ​പ്പ​ണ​ത്തി​നും ശേ​ഷ​മാ​ണ് വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക

വൈകുന്നേരം മൂന്നിന് വ​ർണാ​ഭ​മാ​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യോ​ടെ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. വി​ള​വി​ന്‍റെ​യും ദൈ​വാ​നു​ഗ്ര​ഹ​ത്തിന്‍റെ​യും സ​മൃ​ദ്ധി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന മ​നോ​ഹ​ര ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യെ അ​ല​ങ്ക​രി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന​ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജോ സി. ​ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​വി​കാ​രി റ​വ. ബി​ജോ എ​ബ്ര​ഹാം തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ.ജെ. ഗീ​വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബെ​ൻ എ​ബി തോ​മ​സ്, സെ​ക്ര​ട്ട​റി മാ​ത്യു ജോ​ർ​ജ്, ട്ര​സ്റ്റി​മാ​രാ​യ വ​ർ​ഗീ​സ് മാ​ത്യു, എ​ബി ജോ​ൺ, അ​ത്മാ​യ​ശു​ശ്രൂ​ഷ​ക​ൻ ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പ്ര​ശ​സ്ത ഗാ​യി​ക അ​ഞ്ച് ജോ​സ​ഫും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ, എ​സ് ബാ​ൻ​ഡ് ഒ​രു​ക്കു​ന്ന വാ​ദ്യ​സം​ഗീ​തം, ആ​ർ​ട്സ് ഓ​ഫ് അ​ബു​ദാ​ബി ഓ​ർ​ക്കെ​സ്ട്ര​യു​ടെ സം​ഗീ​ത​വി​സ്മ​യ​വും ചേ​രു​ന്ന - മി​ഴി​വ് 2025 - ഒ​രു സം​ഗീ​ത​മാ​മാ​ങ്കം സൃ​ഷ്ടി​ക്കും.

മാ​ർ​ഗം​ക​ളി, ഫോ​ക്ക് ഡാ​ൻ​സ് തു​ട​ങ്ങി​യ പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ത്സ​വ​വേ​ദി​യെ വ​ർ​ണാ​ഭ​മാ​ക്കും. അമ്പതി​ൽ പ​രം സ്റ്റാ​ളു​ക​ളി​ലാ​യി കേ​ര​ള​ത്തിന്‍റെ രു​ചി വൈ​വി​ധ്യം പ​ക​രു​ന്ന വി​ഭ​വ​ങ്ങ​ൾ​ക്ക് പു​റ​മെ ഭ​ക്ഷ​ണം ചൂ​ടോ​ടെ വി​ള​മ്പു​ന്ന നി​ര​വ​ധി ലൈ​വ് കു​ക്കിം​ഗ് കൗ​ണ്ട​റു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

യു​വ​ജ​ന​സ​ഖ്യം ഒ​രു​ക്കു​ന്ന ത​ട്ടു​ക​ട, ആ​ക​ർ​ഷ​ക​മാ​യ അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ, ഉ​പ​കാ​ര​പ്ര​ദ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, എ​ല്ലാ പ്രാ​യ​ക്കാ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജി​ജു കെ. ​മാ​ത്യു, പി.​എ​സ്. ഷാ​ജി, സു​മ ബി​ജു, സു​നി​ൽ തോ​മ​സ്, സ​ന്തോ​ഷ് പി ​വ​ർ​ഗീ​സ്, മ​നോ​ജ് വൈ. ​സ​ക്ക​റി​യ, അ​ജു പി. ​ജെ​യിം​സ്, ബി​ജു വ​ർ​ഗീ​സ്, വ​ർ​ഗീ​സ് മാ​ത്യു (ഷി​ബു), സു​ജ മെ​ജോ, തോ​മ​സ് ടി. ​കോ​ശി, അ​ഡ്വ. സി​ൽ​സി റേ​ച്ച​ൽ സാ​മു​വ​ൽ, ജോ​ൺ​സ​ൺ ടി ​സാ​മു​വ​ൽ, അ​നു അ​ച്ച​ൻ കു​ഞ്ഞു, അ​ല​ൻ വി ​മാ​ത്യു, വ​ർ​ഗീ​സ് മാ​ത്യു, ഡോ. ​നി​മ്മി ജോ​ർ​ജ്, മോ​ൻ മാ​ത്യു ഫി​ലി​പ്പ്, ലി​ബി​ൻ ജോ​ൺ ഡാ​നി​യേ​ൽ, സ്റ്റീ​ഫ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ക​ൺ​വീ​ന​റ​ൻ​മാ​രാ​യ വി​വി​ധ ക​മ്മി​റ്റി​ക​ളാ​ണ് ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നത്.

റ​വ. ജി​ജോ സി. ​ഡാ​നി​യേ​ൽ (വി​കാ​രി), റ​വ. ബി​ജോ എ​ബ്ര​ഹാം തോ​മ​സ് (സ​ഹ വി​കാ​രി), ഇ. ​ജെ. ഗീ​വ​ർ​ഗീ​സ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ബെ​ൻ എ​ബി തോ​മ​സ് (ജോ. ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ), മാ​ത്യു ജോ​ർ​ജ് (സെ​ക്ര​ട്ട​റി), വ​ർ​ഗീ​സ് മാ​ത്യു (ഷി​ബു) (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ), അ​ബി ജോ​ൺ (ജോ​യിന്‍റ് ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ), ബി​ജു വ​ർ​ഗീ​സ് (അ​ത്മാ​യ​ശു​ശ്രൂ​ഷ​ക​ൻ), അ​ഡ്വ. സി​ൽ​സി റേ​ച്ച​ൽ സാ​മു​വ​ൽ (പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

 

NRI

അബുദാബി സെന്‍റ് സ്റ്റീഫൻസ് ഇടവക കൊയ്തുത്സവം 2025

അ​ബു​ദാ​ബി: സ്നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക കൊ​യ്തു​ത്സ​വം 2025ന്‍റെ ​വി​ളം​ബ​ര​മ​റി​യി​ച്ചു ആ​ദ്യ​ഫ​ല സ​മ​ർ​പ്പ​ണ റാ​ലി​യും ലോ​ഗോ പ്ര​കാ​ശ​ന​വും സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പ​ള്ളി​യി​ൽ ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ. ​റ്റി​ജു വ​ർഗീ​സ് ലോ​ഗോ പ്ര​കാ​ശ​ന​വും ആ​ദ്യ​ഫ​ല സ​മ​ർ​പ്പ​ണ പ്രാ​ർ​ഥ​ന​യും ന​ട​ത്തി. ജ​ന​റ​ൽ​ ക​ൺ​വീ​ന​ർ ഏ​ബ്ര​ഹാം പോ​ത്ത​ൻ, ട്ര​സ്റ്റി വ​ർ​ഗീ​സ് മാ​ത്യു, ഇ​ട​വ​ക സെ​ക്ര​ട്ട​റി സോ​ണി കു​ര്യ​ൻ, ട്ര​സ്റ്റി വി​നു ജേ​ക്ക​ബ് പീ​റ്റ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.സി. പോ​ൾ, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റ് ക​ൺ​വീ​ന​റ​ന്മാ​ർ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യംഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​യ്തു​ത്സ​വ വ്യാ​പാ​ര​മേ​ള​യും സാം​സ്കാ​രി​ക ആ​ഘോ​ഷ​വും ജ​നു​വ​രി 25ന് ​മു​സ്‌​സ​ഫാ മാ​ർ​ത്തോ​മ്മ പ​ള്ളി​യം​ഗ​ണ​ത്തി​ൽ ന​ട​ക്കും. ആ​ദ്യ​ഫ​ല ലേ​ല​വും ന​ട​ത്ത​പ്പെ​ട്ടു.

NRI

കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "കൊ​യ്ത്തു​ത്സ​വം 2025', "കു​ടും​ബ​സം​ഗ​മം' എ​ന്നി​വ ആ​വേ​ശ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. "ഞ​ങ്ങ​ളെ പു​നഃ​സ്ഥാ​പി​ക്കേ​ണ​മേ' എ​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രാ​ർ​ഥ​നാ ചി​ന്ത​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​യി വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് ന​വോ​ന്മേ​ഷം പ​ക​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ തി​രു​മേ​നി ഡോ. ​യൂ​യാ​കിം മാ​ർ കൂ​റി​ലോ​സ് ഔ​ദ്യോ​ഗി​ക​മാ​യി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. 62 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും സ​ഭാ ചു​മ​ത​ല​ക്കാ​രും ക്ഷ​ണി​ക്ക​പ്പെ​ട്ട വി​ശി​ഷ്ടാ​തി​ഥി​ക​ളും തി​രു​മേ​നി​മാ​രും അ​ണി​നി​ര​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​രി​മി​ത തൃ​പാ​ഠി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ക്നാ​നാ​യ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ കു​റി​യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് തി​രു​മേ​നി, മാ​ർ​ത്തോ​മ്മാ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം തി​രു​മേ​നി എ​ന്നി​വ​ർ ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കി.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നി​ര​ണം മാ​രാ​മ​ൺ ഭ​ദ്രാ​സ​ന ട്ര​സ്റ്റി അ​നീ​ഷ് കു​ന്ന​പ്പു​ഴ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ഭാ-​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ ര​ഞ്ജി​നി ജോ​സ്, ലി​ബി​ൻ സ്ക​റി​യ, അ​നൂ​പ് കോ​വ​ളം, ക​ലാ​ഭ​വ​ൻ സു​ധി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​വി​ധ പോ​ഷ​ക സം​ഘ​ട​ന​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് വ​ർ​ണ​പ്പൊ​ലി​മ​യേ​കി. രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ വി​വി​ധ ഭ​ക്ഷ​ണ ശാ​ല​ക​ളും പ്ര​വ​ർ​ത്തി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഫി​നോ എം. ​തോ​മ​സ്, ഔ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

NRI

കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ പാ​രീ​ഷ് ഫെ​സ്റ്റി​വ​ൽ 21ന്

കു​വൈ​റ്റ് സി​റ്റി: മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ പാ​രി​ഷ് ഫെ​സ്റ്റി​വ​ൽ ഈ ​മാ​സം 21ന് ​രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

"ദൈ​വ​മേ ഞ​ങ്ങ​ളെ യ​ഥാ​സ്ഥാ​ന​പ്പെ​ടു​ത്ത​ണ​മേ' (സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ: 80: 3) എ​ന്ന ചി​ന്താ​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി "ഹൊ​സ്ദോ : ദി ​ഫീ​സ്റ്റ് ഓ​ഫ് റി​ട്ടേ​ർ​ണിം​ഗ്' എ​ന്ന അ​ർ​ഥം വ​രു​ന്ന സു​റി​യാ​നി വാ​ക്കാ​ണ് പാ​രീ​ഷ് ഫെ​സ്റ്റി​വ​ലി​നു വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ചി​ന്താ​വി​ഷ​യം.

രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത റൈ​റ്റ്. ​റ​വ.​ഡോ.​ യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കൂ​ടാ​തെ മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഗാ​യ​ക​രാ​യ ര​ഞ്ജി​നി ജോ​സ്, ലി​ബി​ൻ സ്‌​ക​റി​യ, അ​നു​പ് കോ​വ​ളം, കൂ​ടാ​തെ കോ​മ​ഡി ആ​ർ​ട്ടി​സ്റ്റ് സു​ധി ക​ലാ​ഭ​വ​ൻ എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന ഗാ​ന​വി​രു​ന്നും കോ​മ​ഡി പ​രി​പാ​ടി​യും പാ​രീഷ് ഫെ​സ്റ്റി​വ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്നു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ്, അ​ത്ഭു​ത ചെ​പ്പ്, ബി​ങ്കോ, നി​ര​വ​ധി വ്യ​ത്യ​സ്ത​മാ​യ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ, നാ​ട​ൻ ത​ട്ടു​ക​ട എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു

ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഫി​നോ എം. ​തോ​മ​സി​ന്‍റെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ​ജോ​ബി കാ​ര​മേ​ലിന്‍റെ​യും ഇ​ട​വ​ക ചു​മ​ത​ല​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ 18 ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

NRI

സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ദു​ബാ​യി: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ കൊ​യ്ത്തു​ത്സ​വ​വും കു​ടും​ബ സം​ഗ​മ​വും സം​വി​ധാ​യ​ക​ൻ ബ്ലെ​സി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹ വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ജോ​സ​ഫ്, ട്ര​സ്റ്റി പി.​എ. ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി പോ​ൾ ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ സി. ​ബേ​ബി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​ബി ജോ​ർ​ജ്, ജോ​യി​ന്‍റ് ട്ര​സ്റ്റി സി​ജി വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ ദി​ദി​മോ​സ് ബാ​വാ​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ദി​ദി​മോ​സ് "ÜNSUNG HERO' അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ രാ​ഗേ​ഷ് കൃ​ഷ്ണ​ൻ കു​ര​മ്പാ​ല​ക്ക് സ​മ്മാ​നി​ച്ചു.

ദു​ബാ​യി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പ്ര​ഥ​മ വി​കാ​രി​യാ​യി​രു​ന്ന ഡോ. ​സ്‌​തേ​ഫാ​നോ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ്മ​ര​ണാ​ർ​ഥം സാ​മൂ​ഹി​ക സേ​വ​ന, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക്‌ ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​നം ന​ൽ​കു​ന്ന അ​വാ​ർ​ഡ് കോ​ട്ട​യം ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ അ​മ​ര​ക്കാ​ര​ൻ പി.യു. തോ​മ​സി​ന് ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

ഇ​ട​വ​കാം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ ത​നി നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ ശാ​ല​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം സി​നി​മാ താ​രം മ​ഞ്ജു പി​ള്ള നി​ർ​വഹി​ച്ചു. സ​ൺ​ഡേ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

പൊ​തുസ​മ്മേ​ള​ന​ത്തി​ന് ശേ​ഷം സി​നി​മാ താ​രം ര​മേ​ഷ് പി​ഷാ​ര​ടി, റി​യാ​ലി​റ്റി ഷോ വി​ജ​യി​ ആ​വി​ർ​ഭ​വ്, അ​ശ്വി​ൻ വി​ജ​യ്, മെ​റി​ൻ ഗ്രി​ഗ​റി, ശ്രേ​യ ജ​യ​ദീ​പ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പ്ര​ശ​സ്ത അ​വ​താ​ര​ക ഡ​യാ​ന ഹ​മീ​ദ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

നേ​ര​ത്തെ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ നി​ന്ന് ശി​ങ്കാ​രി മേ​ളം, താ​ല​പ്പൊ​ലി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ചു. ത​ട്ടു​ക​ട​ക​ൾ, മാ​ട​ക്ക​ട, കു​ട്ടി​ക​ൾ​ക്കു​ള്ള ഗെ​യിം സ്റ്റാ​ളു​ക​ൾ എ​ന്നി​വ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു.

NRI

കൊ​യ്ത്തു​ത്സ​വം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൊ​യ്ത്തു​ത്സ​വ​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജോ സി ​ഡാ​നി​യേ​ൽ, സ​ഹ​വി​കാ​രി ബി​ജോ എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ച​ത്.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ.​ജെ. ഗീ​വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ബെ​ൻ എ​ബി തോ​മ​സ്, സെ​ക്ര​ട്ട​റി മാ​ത്യു ജോ​ർ​ജ്, ട്ര​സ്റ്റി​മാ​രാ​യ വ​ർ​ഗീ​സ് മാ​ത്യു, എ​ബി ജോ​ൺ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി​ൽ​സി റേ​ച്ച​ൽ സാ​മു​വ​ൽ, ലോ​ഗോ ഡി​സൈ​ന​ർ ജോ​ഷ്വ മാ​ത്യു വ​ർ​ഗീ​സ്, ബി​ജു വ​ർ​ഗീ​സ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

NRI

സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ഇ​ന്ന്

പെ​ൻ​സി​ൽ​വേ​നി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ലെ നോ​ർ​ത്ത് മാ​ഷ​ർ സ്ട്രീ​റ്റി​ലെ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ന​ട​ക്കും. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി എ​ന്ന് ഇ​ട​വ​ക വി​കാ​രി​യും പ്ര​സി​ഡ​ന്‍റു​മാ​യ റ​വ.​ഫാ.​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ൺ പ​റ​ഞ്ഞു.

ഫു​ഡ് ഫെ​സ്റ്റി​വ​ൽ, മാ​ർ​ത്ത​മ​റി​യം സ​മാ​ജ​വും പു​രു​ഷ​ന്മാ​രു​ടെ ഫോ​റ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ത​ത്സ​മ​യ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും. ക്ലോ​ത്തിം​ഗ് മാ​ർ​ട്ട്, ഫ്ര​ഷ് മാ​ർ​ക്ക​റ്റ് എ​ന്നി​വ ജോ​സ്‌​ലി​ൻ ഫി​ലി​പ്പും അ​യ​റി​ൻ ജേ​ക്ക​ബും ഏ​കോ​പി​പ്പി​ക്കും.

വി​നോ​ദ​വും സം​സ്കാ​ര​വും യു​വാ​ക്ക​ളും എം​ജി​ഒ​സി​എ​സ്എ​മ്മും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നൊ​പ്പം ഇ​ട​വ​ക​യു​ടെ നി​ല​വി​ലു​ള്ള പ​ള്ളി നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ടി​ജോ ജേ​ക്ക​ബ്, ഡെ​യ്‌​സി ജോ​ൺ, ഷേ​ർ​ലി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. റ​വ.​ഫാ.​ഡോ. ജോ​ൺ​സ​ൺ എ​ല്ലാ​വ​രെ​യും ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു.

Latest News

Corehub Up